ന്യൂഡൽഹി: ജവഹർലാൽ നെഹ്റു കേന്ദ്ര സർവകലാശാലയിൽ കേരളത്തിനെതിരെ വർഗീയ വിഷം ചീറ്റുന്ന ‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാൻ അധികൃതർ സൗകര്യം ഒരുക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരവകരമായ വിഷയമാണെന്നും എ.എ. റഹീം എം.പി.
വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി അധികൃതർ ഇടപെട്ടുവെന്ന് കുറ്റപ്പെടുത്തിയ എം.പി ജെ.എൻ.യു കാമ്പസിൽ സിനിമ പ്രദർശിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തെ അപമാനിക്കാനും സംസ്ഥാനത്ത് സാമുദായിക വേർതിരിവ് സൃഷ്ടിക്കാനുമുള്ള ആർ.എസ്.എസ് അജണ്ടയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മേയ് അഞ്ചിന് സിനിമ പുറത്തിറങ്ങാനിരിക്കെയാണ് എ.ബി.വി.പിക്ക് കീഴിലുള്ള വിവേകാനന്ദ വിചാര്‍ മഞ്ച് ചൊവ്വാഴ്ച രാത്രി ജെ.എൻ.യു കാമ്പസിൽ സിനിമ പ്രദർശിപ്പിച്ചത്. കാമ്പസിനകത്ത് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.