തിരുവനന്തപുരം: നിയമന വിവാദം കൊഴുക്കുേമ്പാഴും ഭരണത്തിെൻറ അവസാനകാലത്ത് സ്ഥിരപ്പെടുത്തൽ ഉൾപ്പെടെ കടുംവെട്ട് തീരുമാനങ്ങൾക്ക് കളമൊരുക്കി സർക്കാർ. സ്ഥിരപ്പെടുത്തലും ഒഴിവ് നികത്തലും ഉൾപ്പെടെ വിഷയങ്ങൾ പരിഗണിക്കാൻ ഫെബ്രുവരി 15ന് മന്ത്രിസഭ യോഗം ചേരാൻ തീരുമാനിച്ചു.
അതിന് മുന്നോടിയായി രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാ സർക്കാർ വകുപ്പുകളും തുറന്ന് പ്രവർത്തിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത പൊതുഭരണ വകുപ്പിനുവേണ്ടി ബുധനാഴ്ച നിർദേശം പുറപ്പെടുവിച്ചു. മന്ത്രിസഭ യോഗത്തിൽ പരിഗണിക്കേണ്ട അജണ്ട കുറിപ്പുകൾ തയാറാക്കാനാണ് വകുപ്പുകളിലെ ബന്ധപ്പെട്ട സെക്ഷനുകൾ ഫെബ്രുവരി 13 നും 14 നും തുറന്ന് പ്രവർത്തിക്കുന്നത്.
അജണ്ട കുറിപ്പുകൾ 14ന് വൈകീട്ട് മൂന്നിന് മുമ്പ് പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. ഫെബ്രുവരി മധ്യത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.