തിരൂർ: ഫേസ്ബുക്കിലൂടെ രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ.
ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പിൽ ഷറഫുദ്ദീനെയാണ് (45) വ്യാജ പ്രചാരണം നടത്തി പൊതു ജനങ്ങൾക്കിടയിൽ ആശങ്കയും രാഷ്ട്രീയ സ്പർധയുമുണ്ടാക്കാൻ ശ്രമിച്ചതിന് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 25 അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ക് ഡൗൺ ആണെന്നും ഈ സമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം മെഷീൻ തയാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം എന്നും കാണിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെയാണ് ഇയാൾ പിടിയിലായത്.
തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ എ.ആർ. നിഖിൽ, സി.പി.ഒമാരായ അരുൺ, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.