സി.കെ. ജാനുവിന് പണം നൽകിയിട്ടില്ല, ഫോൺ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താൻ പണം നൽകിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പ്രസീത എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ  സുൽത്താൻ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയിൽ പണം നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശബ്ദരേഖയില്‍ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂവെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത, കെ. സുരേന്ദ്രൻ സി.കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തെളിവിനായി പ്രസീതയും കെ. സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് പറയുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. അമിത് ഷാ കേരളത്തിൽ എത്തുന്നതിന് തൊട്ടുമുൻപാണ്, എൻ.ഡി.എയിൽ ചേരുന്നതിന് സി.കെ ജാനുവിന് സുരേന്ദ്രൻ  കൈമാറിയതെന്നായിരുന്നു പ്രസീതയുടെ ആരോപണം. 

Tags:    
News Summary - The phone conversation may have been edited says K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.