പൊന്നാനി: പ്രാദേശിക വികാരത്തിെൻറ ഭാഗമായി ഒരുവിഭാഗം സി.പി.എം പ്രവർത്തകർ പൊന്നാനിയിൽ നേതൃത്വത്തിനെതിരെ നടത്തിയ പ്രതിഷേധത്തെ വർഗീയവത്കരിക്കാൻ സംഘ്പരിവാറിെൻറ ആസൂത്രിത ശ്രമം. ന്യൂനപക്ഷ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള പൊന്നാനിയിൽ അതേ വിഭാഗത്തിലുള്ള ഒരാളെ സ്ഥാനാർഥിയാക്കാൻ സി.പി.എം തയാറാകുന്നില്ലെന്ന പ്രചാരണമാണ് ഇവർ അഴിച്ചുവിടുന്നത്. ഈ പ്രചാരണം തുടങ്ങിവെച്ചത് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനാണ്.
സി.പി.എമ്മിനുള്ളിലെ പ്രതിഷേധത്തിൽ മതപരമായ ഒരു ഘടകവുമില്ലെങ്കിലും അത്തരത്തിലാക്കി മുതലെടുക്കാനാണ് ഇവരുടെ ശ്രമം. ഭൂരിപക്ഷ സമുദായാംഗമായ പി. നന്ദകുമാറിനെ അംഗീകരിക്കാൻ കഴിയാത്തവരാണ് ന്യൂനപക്ഷ സമുദായത്തിൽപെട്ട ടി.എം. സിദ്ദീഖിന് വേണ്ടി തെരുവിലിറങ്ങിയതെന്നാണ് ഇവർ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
മതവും ജാതിയും നോക്കാതെ രാഷ്ട്രീയം മാത്രം പരിഗണിച്ച് സ്ഥാനാർഥികളെ ജയിപ്പിച്ച പാരമ്പര്യമുള്ള പൊന്നാനി മണ്ഡലത്തെ രാഷ്ട്രീയലാഭത്തിനായി വർഗീയവത്കരിക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. സി.പി.എം പ്രതിനിധി തന്നെയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പൊന്നാനിയുടെ ജനപ്രതിനിധിയെന്ന വസ്തുത മറച്ചുവെച്ചാണ് വർഗീയ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.