ശബരിമല: ശരണമന്ത്രങ്ങൾ ഉരുക്കഴിച്ച് കാത്തിരുന്ന ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യമേകി ശബരിമലയിൽ ഇന്ന് മകരവിളക്ക്. മകരസംക്രമ സന്ധ്യക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിച്ച തീർഥാടക ലക്ഷങ്ങൾ മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയും ദർശിക്കാൻ കാത്തിരിക്കുകയാണ്. മകരവിളക്കിന്റെ ഭാഗമായുള്ള ബിംബ ശുദ്ധിക്രിയകള്‍ ഞായറാഴ്ച ഉച്ചപൂജക്കു ശേഷം നടന്നു.
മകരവിളക്ക് ദിനമായ തിങ്കളാഴ്ച പുലര്‍ച്ച രണ്ടിന് നടതുറക്കും. 2.46നാണ് മകരസംക്രമ പൂജ. പതിവു പൂജകള്‍ക്കുശേഷം വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കാൻ ഒരുക്കം ആരംഭിക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിക്കും.
തുടര്‍ന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ദീപാരാധനയോടൊപ്പംതന്നെ കിഴക്കുതെക്ക് ദിക്കിൽ മകരനക്ഷത്രം ഉദിച്ചുയരും. ഇതിനുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തുടര്‍ന്ന് രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.