കയ്പമംഗലം (തൃശൂർ): പെരിഞ്ഞനത്ത് വീട്ടിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പെരിഞ്ഞനം ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്പിൽ മുഹമ്മദ് റാഷിദ് (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഉണരാഞ്ഞതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. പിതാവും സഹോദരനും വിദേശത്താണ്. ഉമ്മയും സഹോദരിയുമാണ് റാഷിദിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.