പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ. ഡിസംബർ 26നാണ് രേഷ്മയുടെയും വർഗീസ് ബേബിയുടെയും വിവാഹം.
വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വിവാഹം നടക്കും. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമാണ് വരന്‍ വര്‍ഗീസ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. വീട്ടുകാര്‍ കൂടിയാലോചിച്ച ശേഷമാണ് വിവാഹം ഉറപ്പിച്ചതെന്നും പ്രണയവിവാഹമല്ലെന്നും രേഷ്മ പറഞ്ഞു.
കോന്നി വി.എൻ.എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായത്. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ മത്സരിച്ച് വിജയിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രേഷ്മക്ക് 21 വയസ് പൂര്‍ത്തിയായത്.
തുടര്‍ച്ചയായി മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്ത് രേഷ്മ പിടിച്ചെടുക്കുകയായിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.