കോഴിക്കോട്: സിറ്റി െപാലീസ് പരിധിയിലെ പ്ലംബിങ്, ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളുടെ ഉടമകൾക്ക് വെല്ലുവിളിയായി വീണ്ടും മോഷണം. ഒരു ഹാർഡ്വേർ കടയിൽകൂടി കള്ളൻ കയറി. പന്തീരാങ്കാവിൽ പെരുമണ്ണ റോഡിലെ ഐ.ആർ.എസ് ആർക്കേഡിലെ ‘ലെ ഗാമ’ എന്ന കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്.
ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പതിവുപോലെ ചെമ്പ്, പിച്ചള സാധനങ്ങളാണ് മോഷ്ടിച്ചവയിലേറെയും. ചെറുവണ്ണൂർ സ്വദേശികളായ അജ്മലും ജംഷാദും ചേർന്ന് രണ്ടു വർഷം മുമ്പ് തുടങ്ങിയ കടയാണിത്. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഈ കടയിലെ സി.സി ടി.വി കാമറ ഭാഗികമായി കേടുവരുത്തിയ മോഷ്ടാക്കൾ ഡിജിറ്റൽ വിഡിയോ റെക്കോഡർ എടുത്തുെകാണ്ടുപോയി.
സമീപത്തെ അയ്യപ്പഭജനമഠത്തിലെ സി.സി ടി.വിയിൽ ബൈക്കിലെത്തിയ യുവാവിെൻറയും യുവതിയുടെയും പടം പതിഞ്ഞിട്ടുണ്ട്. ഇവരാണ് മോഷ്ടാക്കളെന്നാണ് കരുതുന്നത്. ചുരിദാർ ധരിച്ച സ്ത്രീ മുഖത്ത് മാസ്കിട്ട്, ഷാൾ മൂടി ബാഗും ചുമന്നാണ് പോകുന്നത്. ഹെൽമറ്റ് ധരിച്ചാണ് യുവാവ് എത്തിയത്. മൂന്നാഴ്ച മുമ്പ് മോഷണം നടന്ന കോവൂരിലെ ‘ഗ്യാലക്സി ഏജൻസീസ്’ എന്ന കടയുടെ തൊട്ടടുത്തുള്ള കാർ വാഷ് സ്ഥാപനത്തിൽ ഈ സ്ത്രീയും പുരുഷനും തിങ്കളാഴ്ച അർധരാത്രി ഒരു മണിയോടെ എത്തിയിട്ടുണ്ട്. തുറന്നുകിടക്കുന്ന കാർ വാഷ് ഏരിയയിലെ സി.സി ടി.വി കാമറ ഇവർ എടുത്തുെകാണ്ടുപോയതായി കടയുടമ പറഞ്ഞു.
പന്തീരാങ്കാവിലെ മോഷണത്തിനു ശേഷമാണ് ഇവർ കോവൂരിലേക്ക് എത്തിയതെന്നാണ് സൂചന. കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്, കുന്ദമംഗലം, മലാപ്പറമ്പ്, കോവൂർ, മാത്തറ എന്നിവിടങ്ങളിലെ കടകളിലും കോവിഡ്കാലത്ത് മോഷണം നടന്നിരുന്നു. പിച്ചളയിലും ചെമ്പിലും നിർമിച്ച ഫിറ്റിങ്ങുകളാണ് എല്ലായിടത്ത്നിന്നും പോയത്. കടയുടെ ഷട്ടറിെൻറ പൂട്ട്ലിവറിട്ട് അകറ്റിയാണ് കള്ളന്മാർ അകത്ത് കയറുന്നത്. പിന്നീട് ചില്ലടക്കം പൊട്ടിച്ചാണ് മോഷണം. ഒരേ സംഘമാകും മോഷണങ്ങൾക്ക് പിന്നിലെന്നും ചില സൂചനകൾ ലഭിച്ചതായും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ സുജിത്ത് ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.