കളമശ്ശേരി: സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ ഇനി പോര് ഉണ്ടാകില്ലെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. 50 വർഷം രാഷ്ട്രീയ പാരമ്പര്യമുള്ള ആരിഫ് മുഹമ്മദ് ഖാൻ തെരുവ് യുദ്ധത്തിലേക്ക് പോകുന്നത് ശരിയല്ല. വിദ്യാർഥികളെ വിദ്യാർഥികളായി കാണണം. സർക്കാറും ഗവർണറും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർക്കും സര്‍ക്കാറിനും പ്രശ്നം തീര്‍ക്കാന്‍ കഴിയും. ഈയൊരു സാഹചര്യം ഇനിയുണ്ടാവില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ പാലിക്കേണ്ട ചില ഔചിത്യമുണ്ട്. വിദ്യാര്‍ഥികളും ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നയാളും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളം. ക്ഷമ കാണിച്ചവരേ എല്ലാ കാര്യത്തിലും വിജയിച്ചിട്ടുള്ളൂ. ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ഷംസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.