ശമ്പള പരിഷ്‍കരണം വേണം, ബോണസും; തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരുടെ സമരം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് തുടരുന്നു. ഗ്രൗണ്ട് ഹാൻഡ്‍ലിങ് ഏജൻസിയിലെ ജീവനക്കാരാണ് ശമ്പള പരിഷ്‍കരണവും ബോണസും ആവശ്യപ്പെട്ട് സമരം തുടരുന്നത്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് സമരത്തിലുള്ളത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്റെ ഭാ​ഗമായിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും യാത്രക്കാരെയും ബാധിച്ചു.

ബംഗളൂരു-തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയില്ല. ലഗേജ് ക്ലിയറൻസ് മണിക്കുറുകളോളം വൈകുകയാണ്. രണ്ട് വിദേശ സർവീസുകളെയും സമരം ബാധിച്ചു. പണിമുടക്കുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയത്. 

Tags:    
News Summary - Thiruvananthapuram airport staff strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.