ഇത്തവണ മുസ് ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി മൽസരിക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതയെ മൽസരിപ്പിക്കും. അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യമറിയിച്ചത്.

വനിതയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി തീരുമാനം നടപ്പാക്കിയാൽ മാത്രം മതിയെന്നും ഇ.ടി. പറഞ്ഞു.

മുസ് ലിം ലീഗിനുള്ള അധിക സീറ്റ് മലബാറിൽ തന്നെ ആവശ്യപ്പെടും. അർഹമായത് ലീഗ് ചോദിച്ചു വാങ്ങുമെന്നും ഇ.ടി. മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥി മൽസരിച്ചിരുന്നു. വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവർ മൽസരിച്ചിരുന്നെങ്കിലും എളമരം കരീമിനോട് തോറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.