കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കൈയേറ്റ കേസിൽ, അന്വേഷണം അനിശ്ചിതമായി നീട്ടാൻ ആസൂത്രിത നീക്കം.വിജിലൻസ് കോടതി നിർദേശ മനുസരിച്ച് കോട്ടയം എസ്.പി ജോൺസൺ ജോസഫ് നടത്തിയ ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ മടക്കിയയച്ചതും ഇതിെൻറ സൂചനയാണേത്ര. ആറ് കാര്യങ്ങൾകൂടി പുതുതായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ എസ്.പിയുടെ റിപ്പോർട്ട് രണ്ടാംവട്ടവും കോടതിയിൽ സമർപ്പിക്കാനാവാത്ത അവസ്ഥയിലായി. നേരേത്ത റിപ്പോർട്ട് എസ്.പി കൃത്യസമയത്തിനകംതന്നെ തയാറാക്കിയെങ്കിലും ഡയറക്ടറുടെ ഇടപെടലിനെത്തുടർന്ന് അന്നും കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
തോമസ് ചാണ്ടിയുടെ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് എസ്.പിയുടെ റിപ്പോർട്ടുമെന്നാണ് വിവരം. ഇതോടെ തോമസ് ചാണ്ടി വീണ്ടും പ്രതിസന്ധിയിലാകുമെന്നതിനാൽ റിപ്പോർട്ട് സമർപ്പണം തടസ്സങ്ങൾ ഉന്നയിച്ച് വൈകിപ്പിക്കാനാണ് ഉന്നതതല നീക്കമേത്ര.സുപ്രധാന കേസുകളുെട അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും മുമ്പ് വിജിലൻസ് ഡയറക്ടറുടെ അന്തിമാനുമതി വാങ്ങണമെന്ന പുതിയ വ്യവസ്ഥയും റിപ്പോർട്ട് സമർപ്പിക്കലിന് തടസ്സമായി. മുൻ വിജിലൻസ് ഡയറ്കടറുടെ കാലത്ത് നടന്ന സുപ്രധാന കേസുകളുടെ അന്വേഷണങ്ങൾ ഒന്നൊന്നായി അവസാനിപ്പിക്കുന്നതിെൻറ തുടർച്ചയാണ് ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. െഎ.എ.എസ് ഉദ്യോഗസ്ഥരുടേതടക്കം മുൻ ഡയറക്ടർ അന്വേഷണത്തിന് നിർദേശിച്ച പല േകസുകളും ഇപ്പോൾ അപ്രസക്തമായിരിക്കുന്നു. പലതും എഴുതിത്തള്ളി.
തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഇനി ജനുവരി നാലിനാണ് കോടതിയിൽ സമർപ്പിക്കേണ്ടത്. അതിനകം വിജിലൻസ് ഡയറക്ടർ നിർദേശിച്ച ആറ് കാര്യങ്ങൾകൂടി അന്വേഷിക്കാൻ കഴിഞ്ഞാൽ മാത്രമേ അതിന് കഴിയുകയുമുള്ളൂ. ഇക്കാര്യത്തിൽ കോടതി എന്തു നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചാവും കേസിെൻറ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.