haridas murder

തലശ്ശേരിയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മൃതദേഹത്തിനു സമീപം അലമുറയിടുന്ന ഭാര്യ മിനി

അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ; ഹരിദാസിന് വിടനൽകി നാട്

തലശ്ശേരി: പുന്നോലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ താഴെവയൽ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസിന് (54) വിടനൽകി നാട്. തിങ്കളാഴ്ച വൈകീട്ട്‌ 5.30ഓടെയാണ്‌ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്‌. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുടർന്ന് മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി 18 കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുവെച്ചു. തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിനുശേഷമാണ് പുന്നോൽ താഴെവയൽ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തിയത്.

വീട്ടുമുറ്റത്ത്‌ നൂറുകണക്കിന്‌ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അന്ത്യോപചാരം അർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു.

തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. മത്സ്യബന്ധന തൊഴിലാളിയായ ഹരിദാസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പരിസരത്ത് മറഞ്ഞിരുന്ന അക്രമികൾ വെട്ടിവീഴ്​ത്തുകയായിരുന്നു. സംഭവത്തിൽ തലശ്ശേരി നഗരസഭാംഗം കെ. ലിജേഷ് ഉൾപ്പെടെ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ ന്യൂ മാഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിൽ ഇയാളുടെ ഇടതുകാൽ അറ്റുപോയി. നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സമീപത്തെ കാവിലെ ഉത്സവത്തിനിടെയുണ്ടായ സി.പി.എം - ബി.ജെ.പി സംഘർഷമാണ്​ ​​​​കൊലയിലേക്ക്​ നയിച്ചത്​. അതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിൽ, സി.പി.എം ​പ്രവർത്തകരെ ​വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന്​ നഗരസഭാംഗം കെ. ലിജേഷ് പറയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്​.

ഞായറാഴ്ച ഉച്ചയോടെ സഹതൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനത്തിനായി കടലിൽ പോയ ഹരിദാസ് പുലർച്ചയാണ്​ തിരികെയെത്തിയത്​. നേരെ വീട്ടിലെത്തി മത്സ്യം ഭാര്യയെ ഏൽപിച്ചശേഷം കാൽ കഴുകാൻ പുറത്തിറങ്ങിയപ്പോൾ പറമ്പിലെ വാഴത്തോപ്പിൽ മറഞ്ഞിരുന്ന അക്രമികൾ ഹരിദാസിനുനേരെ ചാടിവീണു​.

​ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ്​ ഇൻക്വസ്റ്റ്​ റിപ്പോർട്ട്​. കൊല നടന്ന ഹരിദാസിന്‍റെ വീട്ടിനുമുന്നിൽ ഫോറൻസിക്​ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊല നടത്താൻ ഉപയോഗിച്ചതെന്ന്​ കരുതുന്ന ഇരുമ്പുദണ്ഡ്​, വാൾ എന്നിവ വീടിന്​ സമീപത്തുനിന്ന്​ പൊലീസ്​ കണ്ടെടുത്തു.

കേസ് അന്വേഷണം ഊർജിതമാണെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. ആറ്​ സംഘങ്ങളായി തിരിഞ്ഞാണ്​ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് പരിധിയിൽ സി.പി.എം ആഹ്വാനപ്രകാരം ഹർത്താൽ ആചരിച്ചു.

പരേതനായ ഫൽഗുനന്‍റെയും ചിത്രാംഗിയുടെയും മകനാണ് ഹരിദാസ്. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കൾ: ചിന്നു, നന്ദന (പ്ലസ് വൺ വിദ്യാർഥി). മരുമകൻ: കലേഷ് (കാവുംഭാഗം വാവാച്ചിമുക്ക്). സഹോദരങ്ങൾ: ഹരീന്ദ്രൻ (മത്സ്യത്തൊഴിലാളി, അഴീക്കോട്), സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ), സുരേഷ് ബാബു (ഫർണിച്ചർ തൊഴിലാളി, സി.പി.എം പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത (മാഹി), സുചിത്ര (അഴീക്കോട്).

ഹരിദാസന്റെ വെട്ടിയ കാൽ കണ്ടെടുത്തത് പൊലീസ്

ത​ല​ശ്ശേ​രി: പു​ന്നോ​ൽ താ​ഴെ വ​യ​ലി​ൽ കൊ​ല്ല​പ്പെ​ട്ട സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​ക്കു​നി​യി​ൽ ശ്രീ ​മു​ത്ത​പ്പ​ൻ വീ​ട്ടി​ൽ ഹ​രി​ദാ​സ​ന്റെ വെ​ട്ടി​മാ​റ്റി​യ ഇ​ട​തു​കാ​ൽ ക​ണ്ടെ​ടു​ത്ത​ത് പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ വീ​ട്ടു​പ​റ​മ്പി​ൽ വെ​ച്ചാ​ണ് ഹ​രി​ദാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തു​ട​യു​ൾ​പ്പെ​ടെ ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റി​രു​ന്നു. ഇ​ട​തു​കാ​ൽ മു​ട്ടി​ന് താ​ഴെ അ​റ്റു​പോ​യ നി​ല​യി​ലാ​ണ് ഹ​രി​ദാ​സ​നെ പ​രി​സ​ര​വാ​സി​ക​ൾ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

പി​ന്നീ​ട് സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച പൊ​ലീ​സു​കാ​രാ​ണ് വെ​ട്ടി​മാ​റ്റി​യ കാ​ൽ ക​ണ്ടെ​ടു​ത്ത​ത്. പൊ​ലീ​സാ​ണ് കാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. നി​ര​വ​ധി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Tags:    
News Summary - Thousands pay their last respects; Farewell to Haridas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.