വിതുര: കാട്ടുപന്നിയെ പടക്കം െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ. കളീയ്ക്കൽ സ്വദേശികളായ ഷാജി, ബൈജു, കുട്ടപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആറ് കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എഫ്. ഷാജി ജോസിെൻറ നേതൃത്വത്തിൽ വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. മധു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. ബിനുകുമാർ, എൻ. നയീം, പ്രിയ വിൽസൺ, ഫോറസ്റ്റ് വാച്ചർമാരായ തുളസി, ശശിക്കുട്ടൻ, റിസർവ് വാച്ചർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.