വിഡിയോ പകർത്തുന്നതിനിടെ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ കാണാതായി

കൊല്ലം: പത്തനാപുരത്ത് വിഡിയോ പകർത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കാണാതായി. രണ്ടുപേരെ രക്ഷിച്ചു. പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണയെയാണ് കാണാതായത്. കുണ്ടയം 'അഞ്ജന'യിലെ അനുഗ്രഹ, സഹോദരൻ അനുഭവ് എന്നിവരെ രക്ഷിച്ചു. കാണാതായ കുട്ടിക്കായി നാട്ടുകാരും കൊല്ലത്തുനിന്നെത്തിയ സ്കൂബ ടീമും പത്തനാപുരം അഗ്നിരക്ഷ സേനയും തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച രാവിലെ 11ഓടെ കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിലാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കടവിലേക്ക് പോയതാണ് ഇരുവരും.

പുഴയിലിറങ്ങിയ അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ അഭിനവ് പകർത്തുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് അറിയുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു. കടവിൽനിന്ന് ഏകദേശം രണ്ടു ​കിലോമീറ്റർ അകലെ മീൻപിടിക്കുന്നവരാണ് അനുഗ്രഹയെയും അനുഭവിനെയും രക്ഷിച്ചത്. 

Tags:    
News Summary - Three students fall into river while taking video; one missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.