കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാട് നാട്ടുകല്‍ സ്വദേശി പാലക്കുഴിയില്‍ ശ്രീജിത്ത് (32), പേരാമ്പ്ര ചേനോളി പനമ്പറമ്മല് നിസാര്‍ (32), കുറ്റ്യാടി കുനിയില്‍ അബ്ദുൽ ജലീല്‍ എന്ന ഖലീല്‍ (33) എന്നിവരാണ് ടൗണ്‍ പൊലീസിെൻറ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബേപ്പൂര്‍ സ്വദേശി ടി.കെ. സുരേഷിനെയാണ് ആക്രമിച്ചത്. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം ബസില്‍ നിന്നിറങ്ങുന്നതിനിടെ പ്രതികളില്‍ ഒരാള്‍ സുരേഷിനെ തള്ളിയിടുകയായിരുന്നു.
റോഡില്‍ വീണ സുരേഷിനെ പിടിച്ചെഴുന്നേല്പിക്കാനെന്ന വ്യാജേന മറ്റു മൂന്ന് പ്രതികള്‍ സുരേഷിെൻറ പാൻറ്സിെൻറ കീശയിൽനിന്ന് പഴ്സ് ബലമായി പിടിച്ചുപറിച്ച് ടൗണ്‍ ഹാള്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. സുരേഷും സുഹൃത്തുകളും നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ മാനാഞ്ചിറ ഭാഗത്തുനിന്ന് പിടികൂടി വിവരം ടൗണ്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ടൗണ്‍ എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിലെ അന്വേഷണത്തിലാണ് മറ്റു പ്രതികളെ കണ്ടെത്തിയത്. ഇവര്‍ സ്ഥിരം പിടിച്ചുപറി നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.
കസബ പൊലീസിലും പ്രതികള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. അതേസമയം, കോഴിക്കോട് സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും ഇയാളെ കുറിച്ച് അന്വേഷിച്ചുവരുകയാെണന്നും പൊലീസ് പറഞ്ഞു. എസ്.ഐ സലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. ഉദയകുമാര്‍, ടി.കെ. ബിനില്‍ കുമാര്‍, സജേഷ് കുമാര്‍, സിവിൽ പൊലീസ് ഓഫിസർമാരായ അനൂജ്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.