തൃശൂർ: തമിഴ്നാട് കടലൂർ, പോണ്ടിച്ചേരി സ്വദേശികളായ മൂന്നുപേരെ 16 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടി. അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി അതിമാരക മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തെ തുടർന്നുള്ള കർശന പരിശോധനയിലാണ് മൂവരെയും എക്സൈസ് പിടികൂടിയത്.
കഞ്ചാവ് സ്വകാര്യ വാഹനത്തിൽ എത്തിച്ച് തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇടനിലക്കാർക്ക് കൈമാറി കച്ചവടം നടത്തുന്ന രീതിയാണ് എക്സൈസിന്റെ തന്ത്രപരമായിട്ടുള്ള സമീപനത്തിലൂടെ പിടികൂടിയത്. കുന്നംകുളം-പെരുമ്പിലാവ് വില്ലേജ് പെരുമ്പിലാവ് - ദേശത്തു അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രാണ്ടിൽ വെച്ച് അനധികൃതമായി 687 ഗ്രാം ഹാഷിഷ് ഓയിൽ വാഹനത്തിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിനു തമിഴ്നാട് സ്വദേശികളായ ജോൺ ഡേവിഡ്(28/23), വിഘ്‌നേഷ് (27/23), വിജയ് (20/23) എന്നിവരെ കുന്നംകുളം എക്സ്സൈസ് ഇൻസ്‌പെക്ടർ സജീഷ് കുമാറും പാർട്ടിയും അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ നികേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.