ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ

അ​ടി​മാ​ലി: ആ​ഡം​ബ​ര കാ​റി​ൽ മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ളെ അ​ടി​മാ​ലി ന​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം- വ​ള​യം ചി​റ​ങ്ങ​ര വ​ഴ​ങ്ങാ​ട്ടി​ൽ വീ​ട്ടി​ൽ ആ​കാ​ശ് .വി. ​ജ​യ​ൻ(21), തെ​ക്കും​ഭാ​ഗം ക​ര​യി​ൽ കു​ന്ന് കു​ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഷ്.​കെ.​സ​തീ​ഷ് (21), പു​തു​പാ​ലം പ​റ​യം​കു​ടി വീ​ട്ടി​ൽ ക​ബി​ൻ ന​ട​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

10 ഗ്രാം ​എം.​ഡി.​എം.​എ​യും 0.035 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും 15 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ ക്രി​സ്റ്റ കാ​റും, മൂ​ന്ന്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ​മാ​രാ​യ വി.​ര​വി, കെ.​വി.​ര​തീ​ഷ്, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​ര​യ ദീ​പു കു​മാ​ർ, സു​രേ​ഷ് കെ.​എം, ല​ത്തീ​ഫ്. സി.​എം, യ​ദു​വം​ശ​രാ​ജ് , ധ​നേ​ഷ് പു​ഷ്പ​ച​ന്ദ്ര​ൻ എ​ന്നി​വ​രും റെ​യ്​​ഡി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Three youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT