തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ നിർദേശപ്രകാരമാണെന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നു. കെ. സുരേന്ദ്രനോട് ഇടഞ്ഞുനിൽക്കുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്ന പേരിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
മനോരമ ഓൺലൈനിന്‍റേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നത്. ബി.ജെ.പി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയതാണെന്നാണ് അവകാശവാദം.
വ്യാജ വ്യാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പിതൃശൂന്യ സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണിത്. സൈബർ ഗുണ്ടായിസം തടയാൻ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.