പൊ​ട്ടി​പ്പൊളി​ഞ്ഞ തി​രൂ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്ക്

തിരൂർ ഉപജില്ല കായികമേള; മുനിസിപ്പൽ സ്റ്റേഡിയത്തിന്‍റെ ശോച്യാവസ്ഥ ആശങ്ക

തി​രൂ​ർ: ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ലെ സി​ന്ത​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം വേ​ദി​യാ​വു​മ്പോ​ൾ ആ​ശ​ങ്ക​യി​ലാ​ണ് കാ​യി​കാ​ധ്യാ​പ​ക​രും കാ​യി​ക താ​ര​ങ്ങ​ളും.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലാ​ണ് ദേ​ശീ​യ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​പ​ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ എ​ട്ട് ദേ​ശീ​യ താ​ര​ങ്ങ​ളാ​ണ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഹാ​മ​ർ ത്രോ​യി​ൽ ഷു​ഹൈ​മ നി​ലോ​ഫ​ർ, റി​ദ, ജാ​വ​ലി​ൻ ത്രോ​യി​ൽ അ​ശ്വി​ൻ, ന​ട​ത്ത​ത്തി​ൽ കെ.​പി. ഗീ​തു, നി​ര​ഞ്ജ​ന, ലോ​ങ്ജം​പി​ൽ മു​ഹ​മ്മ​ദ് ഹ​സി​ൻ, ഡി​സ്ക​സ് ത്രോ​യി​ൽ ഫ​ഹ​ദ്, ഷോ​ട്ട് പു​ട്ടി​ൽ ഷ​ഹ​ബാ​സ് എ​ന്നി​വ​രാ​ണ് ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ ദേ​ശീ​യ താ​ര​ങ്ങ​ൾ.

തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്കൂ​ളി​നാ​യി ഹ​ർ​ഡി​ൽ​സി​ൽ ആ​ദി​ത്യ രാ​ജ്, ഹ​ർ​ഡി​ൽ​സി​ൽ ഫ​സ​ലു​ൽ ഹ​ഖ്, ജാ​വ​ലി​ൻ ത്രോ​യി​ൽ വി.​കെ. വി​ഷ്ണു എ​ന്നി​വ​രാ​ണ് ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ പ​രി​ക്കേ​ൽ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ദേ​ശീ​യ താ​ര​ങ്ങ​ളും കാ​യി​കാ​ധ്യാ​പ​ക​രും. ഇ​ക്കാ​ര്യം അധ്യാ​പ​ക​ർ തു​റ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷേ, മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത​തി​നാ​ൽ ഇവിടെ ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

ന​ല്ലൊ​രു സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് ചാ​ത്ത​നൂ​ർ ഗ​വ. സ്കൂ​ളി​ലും തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്‌​കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​ത് സാ​മ്പ​ത്തി​ക​മാ​യും മ​റ്റും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

തി​രൂ​ർ ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​ക്ക് നാ​ളെ തു​ട​ക്കം

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല കാ​യി​ക​മേ​ള ഒ​ക്ടോ​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലും തി​രു​നാ​വാ​യ ന​ാവ​ാമു​കു​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​മ്പ​തി​ന് രാ​വി​ലെ തി​രൂ​ർ ഡിവൈ.​എ​സ്.​പി ബി​ജു മേ​ള​യു​ടെ ഫ്ലാ​ഗ് ഹോ​സ്റ്റി​ങ്ങ് നി​ർ​വ​ഹി​ക്കും. തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന​വും ഓ​വ​റോ​ൾ ട്രോ​ഫി വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​രാ​മ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 4000ൽ ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​വ​രെ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യാ​ണി​ത്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​രാ​യ എ​ൻ.​പി. ഫൈ​സ​ൽ, കെ. ​ഗി​രീ​ഷ്, പി. ​സ​ജ​യ്, എം. ​ഷാ​ജി​ർ, എ​ൻ. സ​ക്കീ​ർ ഹു​സൈ​ൻ, ജി.​എ​സ് ഷി​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Tirur subdistrict Sports Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.