ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; ആ​ത്മ​ഹ​ത്യ നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന; 6.4 ശ​ത​മാ​നം പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ർ

തൃശൂർ: സംസ്ഥാനത്തെ മദ്യ -മയക്കുമരുന്ന് ഉപയോഗത്തിന്റെ ഇരുണ്ട മുഖം വെളിപ്പെടുത്തി ആത്മഹത്യ സംബന്ധിച്ച നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) സ്ഥിതിവിവരക്കണക്ക്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരിൽ 6.4 ശതമാനവും പേർ മദ്യ- മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആത്മഹത്യക്കുള്ള മൂന്നാമത്തെ പ്രധാന കാരണമാണ് ലഹരി ഉപയോഗം. ഇവരിലേറെയും വിദ്യാർഥികളാണ്. ഇത്തരമൊരു സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്ന് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നേരത്തേ വിദ്യാർഥികളുടെ ആത്മഹത്യ സംബന്ധിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം പഠനം നടത്തിയിരുന്നു. ഇതിൽ ആത്മഹത്യ ചെയ്തവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിക്കാൻ പല രക്ഷിതാക്കളും തയാറായില്ല. അതേസമയം, ഇപ്പോഴുള്ള കണക്കിനേക്കാൾ കൂടുതലാണ് ലഹരി ഉപയോഗം മൂലമുള്ള ആത്മഹത്യകളെന്നാണ് പൊതുജനാരോഗ്യ പ്രവർത്തകരുടെ വെളിപ്പെടുത്തൽ. 2019ൽ 230 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. 2020 ആയപ്പോള്‍ അത് 311 ആയി ഉയര്‍ന്നു. 2021ലാകട്ടെ 345 വിദ്യാർഥികളാണ് സ്വയംഹത്യയുടെ വഴി തെരഞ്ഞെടുത്തത്. ആത്മഹത്യ നിരക്ക് കൂടിയത് കോവിഡ് നിയന്ത്രണങ്ങളിൽ കുട്ടികള്‍ വീട്ടിനുള്ളിലായിരുന്ന കാലത്തായിരുന്നുവെന്നത് കൂടുതൽ പഠനങ്ങൾക്ക് അവസരം നൽകുന്നുണ്ട്.2020നേക്കാൾ 2021ൽ മൂന്ന് ശതമാനത്തിന്‍റെ വർധനയാണ് ആത്മഹത്യ നിരക്കിൽ ഉണ്ടായത്. ദേശീയതലത്തിലെ 0.7 ശതമാനം വർധനയുടെ സ്ഥാനത്താണ് കേരളത്തിലെ കുതിച്ചുകയറ്റം. 2020ൽ കേരളത്തിൽ 8500 ആത്മഹത്യകൾ ഉണ്ടായത് 2021ൽ 9549 ആയി ഉയർന്നു. ഇന്ത്യയിൽ ലക്ഷത്തിൽ 12 പേർ ആത്മഹത്യചെയ്യുമ്പോൾ സംസ്ഥാനത്ത് ഇത് 26.9 പേരാണ്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകൾക്ക് കേരളത്തില്‍ വലിയ വർധനയുണ്ടായതായി റിപ്പോർട്ടിൽ വിശദമാക്കുന്നു. 2020ല്‍ 3575 പേരാണ് ഈ കാരണങ്ങളാല്‍ കേരളത്തില്‍ ജീവനൊടുക്കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 4552 ആയി. അസുഖങ്ങളെത്തുടർന്നുള്ള സ്വയം ഹത്യ മൊത്തം ആത്മഹത്യകളുടെ 21 ശതമാനമാണ്. 2021ൽ കൂട്ട ആത്മഹത്യകൾ 12 എണ്ണമുണ്ടായി. ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്.

Tags:    
News Summary - Today is World Suicide Prevention Day; Huge increase in suicide rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.