മതസ്പർധ കേസിൽ സെൻകുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ  മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിന് തിങ്കളാഴ്ച വരെ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. സെൻകുമാറിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 30,000 രൂപയുടെയും രണ്ട് ആളുകളുടെയും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. സെൻകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും. മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ  സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തേ കേസെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് ഒഴിവാക്കുന്നതിനാണ് സെൻകുമാർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.

മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. അഭിമുഖം നടത്തിയ ലേഖകനുമായി  ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. റെക്കോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇത് റെക്കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. തന്‍റെ അഭിമുഖം വാരിക വളച്ചൊടിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഈ നീക്കമെന്നും ഇതിൽ അന്വേഷണം വേണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

മ​ത​സ്പ​ർ​ധ ഉ​ള​വാ​കും​വി​ധം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​ക​ളി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ​യും വാ​രി​ക​യു​ടെ പ്ര​സാ​ധ​ക​നെ​തി​രെ​യും ക്രൈം​ബ്രാ​ഞ്ച്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തിരുന്നു. ‘സ​മ​കാ​ലി​ക മ​ല​യാ​ളം’ വാ​രി​ക​യി​ലും തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ഗു​രു​ത​ര​മാ​െ​ണ​ന്നാ​ണ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് േപ്രാ​സി​ക്യൂ​ഷ​ൻ അ​ഡ്വ. മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ​നാ​യ​ർ ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി നി​തി​ൻ അ​ഗ​ർ​വാ​ളി​ന് നിർദേശം നൽകിയിത്. ഇ​തി​​​​​​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത​ത്.

ഐ.​പി.​സി 153 (a) (1) (a) വ​കു​പ്പ് പ്ര​കാ​രം സെ​ൻ​കു​മാ​റി​നെ ഒ​ന്നാം​പ്ര​തി​യാ​ക്കി​യ​ും പ​രാ​മ​ർ​ശം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് വാ​രി​ക​യു​ടെ പ്ര​സാ​ധ​ക​നെ ര​ണ്ടാം​പ്ര​തി​യു​മാ​ക്കി കേ​െ​സ​ടു​ത്ത​ത്. നേ​ര​ത്തേ ഡി.​ജി.​പി ലോ​ക്നാ​ഥ് ​െബ​ഹ്റ​ക്ക് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ല​ഭി​ച്ച പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശ​ത്തി‍​​​​​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നു​ശേ​ഷം എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കി​യാ​ൽ മ​തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി‍​​​​​​​​​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് േപ്രാ​സി​ക്യൂ​ഷ​നെ സ​മീ​പി​ച്ച​ത്.
 

Tags:    
News Summary - tp senkumar get temporary bail the hate statement case in high court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.