തിരുവനന്തപുരം: മതസ്പർധ ഉണ്ടാക്കും വിധമുള്ള പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന് മുൻകൂർ ജാമ്യം. ഹൈകോടതിയാണ് ജാമ്യമനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈകോടതി സെൻകുമാറിനോട് ആവശ്യപ്പെട്ടു.
നേരത്തെ, പൊലീസ് സെൻകുമാറിെൻറ മൊഴി എടുത്തിരുന്നു. മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയിട്ടില്ലെന്നാണ് സെൻകുമാർ മൊഴി നൽകിയത്. സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സെൻകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അഭിമുഖം റെക്കോർഡ് െചയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണം നടത്തുക മാത്രമാണുണ്ടായതെന്നും സെൻകുമാർ കോടതിയിൽ പറഞ്ഞിരുന്നു. ഭീകര സംഘടനയെ കുറിച്ച് വ്യക്തി പരമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേരളത്തിൽ ഇവർക്ക് വേരുകളുണ്ടെന്നും പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലേഖകനോട് പറഞ്ഞിരുന്നതായും സെൻകുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്‌പർധയുണ്ടാകുന്ന തരത്തിൽ സെൻകുമാർ പരാമർശം നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉൾപ്പെടെ നൽകിയ പരാതികളിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.