കുമ്പളം-തുറവൂര്‍ പാതയില്‍ നവീകരണം: നാല്​ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കുമ്പളം-തുറവൂര്‍ പാതയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതൽ 14 വരെ ഈ പാതയില് ‍ (ആലപ്പുഴ വഴി) സര്‍വിസ് നടത്തുന്ന നാല്​ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), കൊല്ലം-എറണാകുളം പാസഞ്ചര്‍ (66302), എറണാകുളം-കൊല്ലം പാസഞ്ചര്‍ (66303) ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളില്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) ചേര്‍ത്തലക്കും തുറവൂരിനും ഇടയില്‍ ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് പിടിച്ചിടും.

അഞ്ച്, ഏഴ്, 12, 14 തീയതികളില്‍ ഛണ്ഡിഗഢ്-കൊച്ചുവേളി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് (12218) കുമ്പളം സ്‌റ്റേഷനില്‍ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

Tags:    
News Summary - Track Maintenance Passenger Train Cancelled -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.