കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ പ്രതി ഡൽഹി ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിക്ക് വേണ്ടി അഭിഭാഷകൻ ഉടൻ ജാമ്യാപേക്ഷ നൽകും. പ്രതിക്കായി ലീഗൽ എയ്ഡ് ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ. പി. പീതാംബരനാണ് ജാമ്യാപേക്ഷ നൽകുക.
പൊലീസിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിടുമ്പോൾ പ്രതിയുടെ ഭാഗം കേട്ടിട്ടില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. ചട്ട പ്രകാരം പൊലീസ് അറിയിച്ചതനുസരിച്ച് ഡിഫൻസ് കൗൺസൽ പ്രതിക്ക് വേണ്ടി ഹാജരാവാൻ മെമ്മോ നൽകിയെങ്കിലും പ്രതിഭാഗം കേൾക്കാതെയായിരുന്നു പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചയുടൻ ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം റെയിൽവെ പൊലീസ് പരമാവധി വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഏപ്രിൽ 18ന് വൈകീട്ട് ആറുവരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.