കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിൽ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ ശാഹീൻ ബാഗിലുള്ള വീട്ടിൽ വീണ്ടും പരിശോധന നടത്തി. പ്രതിയിൽനിന്ന് ലഭിച്ച ചില വിവരങ്ങളിൽ വ്യക്തത തേടിയായിരുന്നു പരിശോധന.
പ്രതി ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത് ഷൊർണൂർ സ്റ്റേഷനിൽ വന്നിറങ്ങിയത് ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയമുയർന്നിട്ടുണ്ട്.ചൊവ്വാഴ്ച മാലൂർകുന്ന് എ.ആർ ക്യാമ്പിലെത്തിയ അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും പ്രതിയുടെ പ്രധാന മൊഴികളുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
ഡി.ജി.പി അനിൽകാന്തും ഓൺലൈനായി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി.ഏപ്രിൽ രണ്ടിന് രാത്രി 9.10 ഓടെയായിരുന്നു ട്രെയിൻ തീവെപ്പ്. രത്നഗിരിയിൽനിന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.