പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.
നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 10, 24, 31 തീയതികളിൽ 30 മിനിറ്റും നമ്പർ 16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് ഡിസംബർ 14, 21, 28 തീയതികളിൽ 70 മിനിറ്റും നമ്പർ 06458 ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ ഡിസംബർ 09, 17 തീയതികളിൽ 50 മിനിറ്റും നമ്പർ 22610 കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 17ന് 40 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പാലക്കാട്: ആർ.ആർ.ബി പരീക്ഷസമയത്തെ തിരക്ക് ഒഴിവാക്കാൻ ട്രെയിൻ സർവിസുകൾക്ക് ഒരു അധിക കോച്ച് അനുവദിച്ചു.
നമ്പർ 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസിന് ഡിസംബർ എട്ടിനും നമ്പർ 16844 പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി എക്സ്പ്രസിന് ഡിസംബർ ഒമ്പതിനുമുള്ള സർവിസിൽ ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.