കൊച്ചി: രണ്ടരമാസം മുമ്പാണ് സജ്ന ഷാജി ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിലുള്ള കേരളത്തിലെ ര ണ്ടാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ റേഷൻകാർഡിനുടമയായി മാറിയത്. ഇപ്പോഴിതാ, ഡ് രൈവിങ് ലൈസൻസ് നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും ട്രാൻസ്ജെൻഡറായി ഒരിക്കൽക്കൂടി ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ് അവർ.
കൊച്ചി വെണ്ണലയിൽ താമസിക്കുന്ന സജ്നക്ക് കഴിഞ്ഞ ദിവസമാണ് ട്രാൻസ് ഡ്രൈവിങ് ലൈസൻസ് കിട്ടിയത്. കാക്കനാട്ടെ ആർ.ടി.ഒാഫിസിൽനിന്ന് നേരേത്ത ഉണ്ടായിരുന്ന പുരുഷ സ്വത്വത്തിലെ ലൈസൻസ് മാറ്റിയാണ് പുതിയത് നേടിയത്. പുതുതായി ഹോണ്ട ഡിയോ സ്കൂട്ടറും വാങ്ങിയിട്ടുണ്ട്. ലൈസൻസ് നേടി പുതിയ വണ്ടിയിൽ അഭിമാനത്തോടെ ആദ്യയാത്ര നടത്തിയത് കോട്ടയം ചങ്ങനാശ്ശേരിയിലെ വീട്ടിലേക്കായിരുന്നു. ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റതെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.