തിരുവനന്തപുരം: കോവിഡിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ശമ്പളവും ഓണ അലവൻസും പോലും നൽകാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡുള്ളതെന്നും സൂചനയുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. സർക്കാർ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ് ബോർഡിന്‍റെ ശ്രമം.
ഓണ അലവൻസും ശമ്പളവും നൽകാൻ മാത്രം 25 കോടിയോളം രൂപ ദേവസ്വം ബോർഡിന് ആവശ്യമായി വരും. എന്നാൽ, നിലവിൽ അഞ്ച് കോടി രൂപ മാത്രമാണ് ബോർഡിന്‍റെ കൈവശമുള്ളത്. ഈ രീതിയിൽ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
നേരത്തെ സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ മേയ് മുതൽ ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. നിലവിൽ തുറന്നിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ക്ഷേത്രങ്ങളുടെ വരുമാനത്തിൽ കുറവുണ്ടായതാണ് ദേവസ്വം ബോർഡിന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.