പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചുവടിൽ റോഡിലേക്ക് കടപുഴകി വീണ പ്ലാവ് നീക്കാനുള്ള ശ്രമം

റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സം

ആലുവ: ശക്തമായ മഴയിൽ റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സം. പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചുവടിൽ ശനിയാഴ്ച്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം ഗതഗതം തടസ്സപ്പെട്ടു. ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ച് മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.

വലിയ പ്ലാവ് 11 കെ.വി ഇലക്ടിക് ലൈനിലേക്കും റോഡിലേക്കും കടപുഴകി വീഴുകയായിരുന്നു. വൻ ശബ്ദത്തോടെയാണ് മരം വീണത്. ഈ സമയം വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതി ബന്ധം രാവിലെ വിഛേദിക്കപ്പെട്ടതിനാൽ ജനങ്ങൾ ഏറെ കഷ്ടപെടേണ്ടിവന്നു.

റോഡിനിരുവശങ്ങളിലായി അപകടകരമായി ധാരാളം വലിയ വൃക്ഷങ്ങൾ നിൽക്കുന്നത് അടിയന്തിരമായി നീക്കം ചെയ്ത് ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കോൺഗ്രസ് മുൻ ബ്ലോക് പ്രസിഡന്‍റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - tree fell on the power line caused traffic block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.