തിരുവനന്തപുരം: പ്രളയാനന്തര കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനഫണ്ട് വെട്ടിക്കുറക്കാൻ ഉത്തരവ്. അനു വദിച്ച ആകെ തുകയിൽനിന്ന് 20 ശതമാനം വെട്ടിക്കുറക്കുമെന്നാണ് അഡീഷനൽ സെക്രട്ടറി ആർ. ത ാരാദേവി പുറപ്പെടുവിച്ച ഉത്തരവിൽ ആമുഖമായി പറയുന്നത്. പല പദ്ധതികളിലും 50 ശതമാനത്തിലധികം വെട്ടിക്കുറച്ചിട്ടുണ്ട്.
പട്ടികജാതി വകുപ്പിെൻറ ഉത്തരവ് അനുസരിച്ച് മൂന്ന് പദ്ധതികൾക്ക് അനുവദിച്ച 340 കോടി 190 കോടിയായി വെട്ടിക്കുറച്ചു. ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമിക്കും വീടുകളുടെ നിർമാണത്തിനുമായി ബജറ്റിൽ നീക്കിെവച്ച 225 കോടി 125 കോടിയായി ചുരുക്കി. ഈ പദ്ധതിയിൽ 100 കോടിയാണ് കുറച്ചത്. 44 ശതമാനമാണ് ഇൗയിനത്തിലെ വെട്ടിക്കുറക്കൽ. പട്ടികജാതിക്കാർക്കിടയിലെ ദുർബലവിഭാഗങ്ങളുടെ വികസനപദ്ധതികൾക്കായി 50 കോടി നീക്കിവെച്ചിരുന്നു. അത് 15 കോടിയാക്കി. 70 ശതമാനം തുകയാണ് വെട്ടിക്കുറച്ചത്. പട്ടികജാതി പെൺകുട്ടികളുടെ വിവാഹധനസഹായത്തിനായി 65 കോടി നീക്കിവെച്ചതിൽനിന്ന് 15 കോടി കുറച്ചു. 50 കോടി ചെലവഴിക്കും.
ആദിവാസികളുടെ വികസനപദ്ധതികളും പാതിവഴിയിലാവുമെന്നുറപ്പായി. ആദിവാസികളുടെ ഏഴ് പദ്ധതികൾക്ക് ബജറ്റിൽ അനുവദിച്ച 210.15 കോടി 151.62 ആയി കുറച്ചു. ഈ പദ്ധതികൾക്ക് ആകെ നീക്കിവെച്ച തുകയുടെ 28 ശതമാനമാണ് വെട്ടിയത്. പട്ടികവർഗവകുപ്പിലെ ആധുനീകരണത്തിനും ഇ-ഗവേണൻസിനുമായി 5.50 കോടി നീക്കിവെച്ചത് രണ്ട് കോടിയാക്കി. എസ്.സി.പിയിലെ കോർപസ് ഫണ്ട് അനുവദിച്ചിരുന്നത് 100 കോടിയാണ്. അത് 62.62 കോടിയായി വെട്ടിക്കുറച്ചു. ഈ പദ്ധതിയിൽ 37 ശതമാനമാണ് കുറച്ചത്.
എസ്.സി-എസ്.ടി വികസന ഫെഡറേഷന് അനുവദിച്ച 1.65 കോടി ഒരു കോടിയാക്കി. ജോലിക്കുള്ള പരിശീനം നൽകുന്നതിന് ആദിവാസികൾക്ക് 43 കോടി നീക്കിവെച്ചതിൽ എട്ടുകോടി വെട്ടിക്കുറച്ചു. ആരോഗ്യപരിരക്ഷക്കും ദുരിതാശ്വാസത്തിനും അനുവദിച്ച 50 കോടിയിൽ അഞ്ച് കോടിയും കുറവുവരുത്തി. വർക്കിങ് വിമെൻസ് ഹോസ്റ്റൽ നിർമാണത്തിന് 10 കോടി നീക്കിവെച്ചത് രണ്ടരകോടിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.