കോഴിക്കോട്: കല്ലായി ഗീതാലയത്തിൽ പി.കെ. ഗിരീഷിെൻറ വീട്ടിൽ ദുരിതമനുഭവിക്കുന്ന അ ട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതിക്ക് അന്തസ്സായ ജീവിതസാഹചര്യം ഉറപ്പാക്കുെ മന്ന് സംസ്ഥാന വനിത കമീഷൻ. കോഴിക്കോട് മെഗാ അദാലത്തിനെത്തിയ വനിത കമീഷൻ അംഗം താ ര യുവതിയെ സന്ദർശിച്ച് മൊഴിയെടുത്ത ശേഷമാണ് ഇക്കാര്യമറിയിച്ചത്. യുവതിയുടെ വീട ്ടുകാരുടെയും സഹകരണത്തോടെ വിവാഹമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.
11 വയസ്സു മുതൽ ഗീതാലയത്തിൽ ജോലി ചെയ്യുന്ന ഇപ്പോൾ 40 വയസ്സുള്ള യുവതിക്ക് ഇതുവരെയുള്ള വേതനം ഉറപ്പാക്കും. മറ്റ് ബുദ്ധിമുട്ടില്ലെന്നാണ് യുവതി പറയുന്നതെന്ന് ഒരു മണിക്കൂറോളം മൊഴിയെടുത്ത ശേഷം എം.എസ്. താര പറഞ്ഞു. അതേസമയം, 29 വർഷമായി ജോലിചെയ്യുന്ന വീട്ടിൽവെച്ചുള്ള മൊഴിയായതിനാൽ ബാഹ്യസമ്മർദമുണ്ടോയെന്ന് നോക്കും. അങ്ങനെയെങ്കിൽ മറ്റൊരിടത്ത് എത്തിച്ച് മൊഴിയെടുക്കുമെന്നും കമീഷനംഗം പറഞ്ഞു. സ്വമേധയാ കേസെടുത്തിട്ടുമുണ്ട്്.
ജൂൺ രണ്ടിന് ‘മാധ്യമം’ ആണ് ‘ആദിവാസി യുവതിക്ക് അടിമവേല’ എന്ന പേരിൽ യുവതിയുടെ കഷ്ടപ്പാടുകൾ പുറത്തുെകാണ്ടുവന്നത്. യുവതിയുടെ ദുരിതാവസ്ഥ പുറത്തുെകാണ്ടുവന്ന ‘മാധ്യമ’ത്തെ കമീഷനംഗം അഭിനന്ദിച്ചു.
സി.പി.എം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ മുൻ സംസ്ഥാന സെക്രട്ടറിയാണ് പി.കെ. ഗിരീഷ്. പൊലീസും ഉദ്യോഗസ്ഥരും സംഭവം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കമീഷെൻറ ഇടപെടലുണ്ടായത്. വയനാട്ടിലെ സാമൂഹിക പ്രവർത്തകനായ മുജീബ് റഹ്മാൻ അഞ്ചുകുന്നാണ് യുവതിയുടെ ദുരിതാവസ്ഥ അധികാരികളെ പരാതിയിലൂടെ അറിയിച്ചിരുന്നത്. ‘മാധ്യമം’ വാർത്തയെ തുടർന്ന് ദലിത് ലീഗും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
പരാതിക്കാരും ഇതിനെക്കുറിച്ച് വാർത്ത നൽകിയവരും തട്ടിപ്പുകാരാണെന്നായിരുന്നു സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് പ്രതികരിച്ചത്. യുവതിയെ മോചിപ്പിക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും വെള്ളിയാഴ്ച ടൗൺഹാളിൽ നടന്ന ജില്ല അദാലത്തിൽ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ അമ്മിണി കെ. വയനാട്, ബിന്ദു അമ്മിണി, സി.എസ്. ലിബി, യു.ടി.കെ. സീന എന്നിവർ പരാതി നൽകിയിരുന്നു. 40 വയസ്സായിട്ടും യുവതിക്ക് വിവാഹജീവിതവും കുടുംബജീവിതവും ഒരുക്കുന്നതിൽ ഗിരീഷിെൻറ വീട്ടുകാർ പരാജയപ്പെട്ടതായി വനിത കമീഷന് ബോധ്യമായി. വിവാഹം കഴിക്കണമെന്ന് യുവതിക്ക് താൽപര്യമുണ്ട്. തിരിച്ചറിയൽ രേഖയടക്കം ലഭ്യമാക്കുമെന്നും താര പറഞ്ഞു. യുവതിയെ അട്ടപ്പാടി ചെതലയൂരിലെ വീട്ടിലെത്തിച്ച് കുടുംബാംഗങ്ങളെ കാണിക്കുമെന്നും വീട്ടുകാർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.