ആലപ്പുഴ: യുവതിയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിനെതിരെയാണ് (32) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് നടപടി.
2016ലായിരുന്നു വിവാഹം. ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. വിവാഹപാരിതോഷികമായി നൽകിയ 50 പവൻ കൈക്കലാക്കിയെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്ത കത്ത് മുഖേന മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു.
മാനസികപീഡനത്തിന് പ്രേരണ നൽകിയ കുറ്റത്തിന് ഭർതൃമാതാവിനും ഭർതൃസഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ േകസിൽ ഭർത്താവിന് മുൻകൂർ ജാമ്യം നിഷേധിച്ച് ജില്ല സെഷൻസ് കോടതി ഉത്തരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.