സ്വർണക്കടത്ത്​ കേസിൽ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരോട്​ ചോദ്യം ​െചയ്യലിന്​ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്ക്​ കസ്​റ്റംസ്​ നോട്ടീസ്​. ജനം ടി.വി കോ ഓർഡിനേറ്റിങ്​ എഡിറ്ററായ അനിൽ നമ്പ്യാരോട്​ ചോദ്യം ചെയ്യലിന്​ ഹാജരാകാനാണ്​ കസ്​റ്റംസി​െൻറ​ നിർദേശം. കൊച്ചിയിലെ കസ്​റ്റംസ്​ ആസ്​ഥാനത്ത്​ ഈ ആഴ്​ച ഹാജരാകാൻ വാക്കാൽ നി​ർദേശം നൽകുകയായിരുന്നു. കേസിൽ കസ്​റ്റംസ്​ ഉടൻ സമൻസ്​ അയക്കും.

ജൂലൈ അഞ്ചിന്​ നയതന്ത്ര ബാഗേജ്​ വഴിയുള്ള സ്വർണക്കടത്ത്​ പിടികൂടിയശേഷം​ പ്രതിയായ സ്വപ്​​ന സുരേഷും അനിൽ നമ്പ്യാരും ഫോണിൽ പലതവണ ബന്ധപ്പെട്ടതായി പറഞ്ഞിരുന്നു. സ്വപ്​ന സുരേഷും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട്​ സംസാരിച്ചിട്ടുണ്ടെന്നും കസ്​റ്റംസ്​ കണ്ടെത്തി. തുടർന്നാണ്​ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്​റ്റംസ്​ തീരുമാനിച്ചത്​.

Tags:    
News Summary - Trivandrum gold smuggling Case anil nambiar customs notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.