തൃശൂര്‍: ‘കൈയില്‍ പണമില്ലാത്തതില്‍ അഭിമാനം തോന്നിയ നിമിഷം' നോട്ട് നിരോധനം വന്ന് മിനിറ്റുകള്‍ക്കകം സൈബര്‍ വാളുകളില്‍ ട്രോള്‍ പെരുമഴ തുടങ്ങി. ഇരുനോട്ടുകളും വേണ്ടുവോളം കൈയിലുള്ളവരുടെ സങ്കടങ്ങളും കൈയില്‍ അഞ്ചിന്‍െറ പൈസയില്ലാത്തവന്‍െറ സന്തോഷവും അണപൊട്ടിയൊഴുകിയപ്പോള്‍ ആശങ്കക്കൊപ്പം വഴിയില്‍ കുടുകുടാ ചിരിക്കുന്നവരും നിരവധിയായി. 500,1000 രൂപ നോട്ടില്‍ കപ്പലണ്ടിപൊതിഞ്ഞ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്തായിരുന്നു ഒരുവിരുതന്‍െറ പ്രതിഷേധം.
സെക്കന്‍ഡുകള്‍ക്കകം അത് വൈറലായി. ‘‘ഇന്നലെ ആയിരം രൂപ കടം ചോദിച്ചപ്പോള്‍ തരാത്തവന്‍ ഇങ്ങോട്ട് വിളിച്ച് വേണോ എന്ന് ചോദിച്ചത്രേ’’. ഭര്‍ത്താവിന്‍െറ പോക്കറ്റടിച്ച് കൂട്ടിവെച്ച പണം എന്തുചെയ്യുമെന്ന് ചിന്തിക്കുന്ന ഭാര്യയുടെ സങ്കടവും വൈറ്റിലയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ചതിന് ആയിരം രൂപ പിഴകൊടുത്തപ്പോള്‍ പൊലീസുകാരന്‍ 100രൂപ മതിയെന്നു പറഞ്ഞെന്ന് കേട്ടതും ഷെയര്‍ ചെയ്ത് ആഘോഷമാക്കി.
നോട്ടെണ്ണല്‍ യന്ത്രം സ്വന്തമായുണ്ടെന്ന ചീത്തപ്പേര് കേട്ട മുന്‍മന്ത്രി കെ.എം.മാണിക്കും ട്രോളന്‍മാര്‍ പണികൊടുത്തു. നിരോധന വാര്‍ത്തയറിഞ്ഞ് കെ.എം.മാണി ചക്കവെട്ടിയിട്ട പോലെ വീണത്രേ!. കിരീടം സിനിമയിലെ കൈ്ളമാക്സില്‍ കീരിക്കാടനെ കുത്തിമലര്‍ത്തി പൊട്ടിക്കരയുന്ന സേതുവിന്‍െറ പടവും കെ.എം.മാണിയുടെ മുഖഭാവത്തോട് ചേര്‍ത്തുവെച്ച് ട്രോളി. ഞാനാണ് വലിയ സംഖ്യയെന്നറിഞ്ഞ നൂറുരൂപ നോട്ടിന്‍െറ മുഖഭാവവും സിനിമാ നടന്‍മാരെവെച്ച് ട്രോളുണ്ടാക്കി ആഘോഷിച്ചു. 500, 1000 രൂപ നോട്ടിലേക്ക് മാലയിട്ട് ഭിത്തിയില്‍ കയറ്റിയതും ചില്ലറയല്ല. ഏതായാലും രാത്രി വൈകിയും ട്രോളന്‍മാര്‍ വിശ്രമിച്ച മട്ടില്ല. ട്രോള്‍ പെരുമഴ തുടരുകയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.