കൊണ്ടോട്ടി: കോവിഡ് ഭീതിതമായ പുതിയ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലഞ്ചുമായി ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി നഗരസഭക്ക് കീഴില്‍ വിണ്ടും കരിപ്പൂര്‍ ഹജജ് ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് സെക്കന്‍ററി ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിനു (സി.എസ്.എല്‍.ടി.സി) വേണ്ടിയാണ് ടി.വി. ഇബ്രാഹിം സിലിണ്ടര്‍ ചലഞ്ചുമായി രംഗത്തെത്തിയത്.
ഓക്‌സിജന്‍ സിലിണ്ടറിന്‍റെ നിലവിലെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ ചലഞ്ചുമായി കൊണ്ടോട്ടിയിലെ നിയുക്ത എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ 60 ഓക്‌സിജന്‍ സിലിണ്ടറാണ് ഹജ്ജ് ഹൗസിലെ സി.എസ്.എല്‍.ടി.സിയിലുള്ളത്. ഇത് വെറും 12 രോഗികള്‍ക്കെ ഉപകരിക്കൂ. ഇരുനൂറ് സിലിണ്ടറെങ്കിലും വേണമെന്ന് ആരോഗ്യവകുപ്പ് അധികതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ രംഗത്തെത്തിയത്.
ഒരു സിലിണ്ടറിന് ചെലവു വരുന്നത് ഏഴായിരം രൂപയാണ്. സംഖ്യ മുഴുവനായോ ഭാഗിഗമായോ ഏറ്റെടുത്ത് ചലഞ്ചില്‍ പങ്കെടുക്കാമെന്നും എല്ലാവരും ഈ ചലഞ്ച് സന്‍മനസ്സോടെ ഏറ്റെടുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് എം.എല്‍.എയുമായോ എം.എല്‍.എ കണ്‍ട്രോള്‍ റൂമുമായോ മുന്‍സിപ്പാലിറ്റിയുമായോ ബന്ധപ്പെടാവുന്നതാണെന്നും ടി.വി ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.