കിഴക്കമ്പലം: പഞ്ചായത്ത് തെരെഞ്ഞടുപ്പിനുശേഷം യു.ഡി.എഫ് നേതാക്കള്‍ ട്വൻറി20 ചീഫ് കോഓഡിനേറ്ററുടെ വീട്ടിലെത്തി രഹസ്യചര്‍ച്ച നടത്തിയതിൽ കോൺഗ്രസ് ബ്ലോക്ക് യോഗങ്ങളിൽ കടുത്ത വിമർശനം.
വാഴക്കുളം ബ്ലോക്കിൽ ട്വൻറി20യുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെ വിമർശിച്ച പ്രാദേശിക നേതാക്കൾ, അവരുടെ സഹായത്തോടെ യു.ഡി.എഫിന് ലഭിച്ച സ്ഥിരം സമിതികളുടെ ഭാരവാഹിത്വം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ട്വൻറി20ക്കെതിരെ നീക്കം ശക്തമായിട്ടുണ്ട്. യു.ഡി.എഫ് നേതാക്കള്‍ ചീഫ് കോഓഡിനേറ്ററുമായി രഹസ്യചര്‍ച്ച നടത്തിയതിനെത്തുടർന്നാണ് വാഴക്കുളം ബ്ലോക്കില്‍ ട്വൻറി20യുടെ സഹായത്തോടെ സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫ് പ്രതിനിധികൾ തെരഞ്ഞടുക്കപ്പെട്ടത്. എന്നാല്‍, വടവുകോട് ബ്ലോക്ക് സ്ഥിരം സമിതി തെരഞ്ഞടുപ്പില്‍ ട്വൻറി20യെ ഒഴിവാക്കി എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ചു.
എല്‍.ഡി.എഫും ഇക്കുറി തുറന്ന പോരിനുള്ള തയാറെടുപ്പിലാണ്. സി.പി.എം മുഖപത്രം ട്വൻറി20ക്കും കിെറ്റക്സ് മലിനീകരണത്തിനും എതിരെ തുടര്‍ ലേഖനംതന്നെ പ്രസിദ്ധീകരിക്കുകയും മന്ത്രി ജി. സുധാകരനുള്‍പ്പെടെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ജില്ലകളിലെ പര്യടനത്തിെൻറ ഭാഗമായി എറുണാകുളത്ത് വിളിച്ച വ്യവസായികളുടെ യോഗത്തില്‍ കിഴക്കമ്പലത്തെ വ്യവസായിയെ വിളിച്ചിെല്ലന്നാണ് സൂചന.
തദ്ദേശ തെരഞ്ഞടുപ്പില്‍ നാല് പഞ്ചായത്തില്‍ ട്വൻറി20 ഭരണം പിടിച്ചെടുത്തതോടെയാണ് മുന്നണികള്‍ പ്രതിരോധം ശക്തമാക്കിയത്. നിയമസഭ തെരെഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് ആദ്യം ട്വൻറി20 പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.