സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായി പോസ്​റ്റിട്ട യുവാവിനെ ആക്രമിച്ചവർ അറസ്റ്റിൽ

പറവൂർ: സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായി പോസ്​റ്റ് പ്രസിദ്ധീകരിച്ച വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്​റ്റ് ചെയ്തു. എടവനക്കാട് പുളിയത്ത് വീട്ടിൽ സുൽഫിക്കർ (46), മായാബസാർ തൈപ്പറമ്പ് അയൂബ് (45) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുല്ലംകുളം റോഡിൽ ​െവച്ച് ചെറായി താഴേക്കാട്ട് വീട്ടിൽ പ്രമോദിനെയാണ് (43) ഇവർ സ്​റ്റീൽ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചത്.

പരിക്കേറ്റ പ്രമോദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ സുൽഫിക്കറിനെയും അയൂബിനെയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി​െൻറ നിർദേശ പ്രകാരം ഡിവൈ.എസ്.പി എം.ആർ. മധു ബാബു, ഇൻസ്‌പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. 

Tags:    
News Summary - two arrested for attacking youth for posting defamatory comments on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.