ദ്വിദിന ചരിത്ര കോണ്‍ഗ്രസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം, കവടിയാര്‍ ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി കെ മാധവന്‍ നഗര്‍) ദ്വിദിന ചരിത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രനും കണ്‍വീനര്‍ എം.ലിജുവും സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.

കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെയുടെ എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങളുടെ ദേശീയ കോര്‍ഡിനേറ്ററുമായ കെ.രാജു ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാക്ഷണം നടത്തും. പ്രശസ്ത എഴുത്തുകാരന്‍ പി.അതിയമാന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും.

ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി `വൈക്കം സത്യാഗ്രഹവും സാമൂഹികപരിഷ്‌കരണവും' എന്ന വിഷയത്തില്‍ കേരളത്തിലെ പ്രശസ്ത ചരിത്രകാരന്മാര്‍ പങ്കെടുക്കുന്ന ചരിത്ര സെമിനാര്‍, ഡോ. ശശി തരൂര്‍, എം.എന്‍ കാരശ്ശേരി, സണ്ണി കപിക്കാട്, സി.പി. ജോണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം, ഡോ.ഗോപാല്‍ ഗുരു, ഡോ.അനില്‍ സ്തഗോപാല്‍, എന്നിവര്‍ പങ്കെടുക്കുന്ന 'Enduring Legacy Of National Movement And Contemporary Crisis' എന്ന വിഷയത്തില്‍ ഇന്റര്‍ നാഷണല്‍ സെമിനാര്‍, വൈക്കം സത്യാഗ്രഹ സമര സേനാനികളുടെ പിന്‍തലമുറക്കാരുടെ കുടുംബസംഗമം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

Tags:    
News Summary - Two-day historical congress in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.