തിരുവല്ല: എം.സി റോഡിലെ കുറ്റൂർ ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കിളിമാനൂർ ചാങ്ങിക്കുന്ന് വി.എസ് ഭവനിൽ ജ്യോതി കുമാർ, ഭാര്യ എം.വി. സുമി എന്നിവർക്കാണ് പരിക്കേറ്റത്.
കുറ്റൂർ ഹൈസ്കൂളിന് മുന്നിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജ്യോതികുമാറും ഭാര്യയും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന ചരക്കുലോറിയുടെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് തിരുവല്ല പൊലീസ് എത്തിയാണ് പരിഹരിച്ചത്. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേന എത്തി റോഡ് കഴുകി വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.