ഓച്ചിറ (കൊല്ലം): ആലപ്പാട് അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിലും ചുഴിയിലും പെട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. ഹരിപ്പാട് ആറാട്ടുപുഴ തറയിൽകടവ് പാണ തറയിൽ സുനിൽ ദത്ത് (24), തറയിൽകടവ് കാട്ടിൽ തങ്കപ്പൻ (70), തറയിൽകടവ് തന്നോലിൽ ശ്രീകുമാർ (45), തറയിൽകടവ് പുത്തൻകോട്ടയിൽ സുദേവൻ (51) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.30 ഒാടെ അഴീക്കൽ കുരിശ്ശടിക്ക് പടിഞ്ഞാറാണ് വള്ളം തിരയിൽപെട്ടത്. തറയിൽകടവ് കാട്ടിൽ അരവിന്ദെൻറ 'ഓംകാരം'വള്ളമാണ് മറിഞ്ഞത്. വള്ളത്തിെൻറ കൂടെ മത്സ്യം കൊണ്ടുപോകാൻ എത്തിയ കാരിയർ വള്ളം രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും അതും തിരയിൽപ്പെട്ടുമറിഞ്ഞു. രണ്ട് വള്ളങ്ങളിലായി 16 പേരാണ് ഉണ്ടായിരുന്നത്. വള്ളം മറിയുന്നത് കണ്ട് എത്തിയ മറ്റു വള്ളങ്ങളും അഴീക്കലിലെ മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിലർ നീന്തിക്കയറി.
മരിച്ചവരും പരിക്കേറ്റവരും ആറാട്ടുപുഴ സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ തെക്കേപ്പുറത്ത് ഉമേഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലും കാട്ടേേക്കാട് അക്ഷയകുമാർ, കാട്ടിൽ സജിവൻ, പറത്തറയിൽ ബൈജു, തട്ടാനത്ത് രമണൻ എന്നിവരെ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് സംഘവും ഓച്ചിറ െപാലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മരിച്ച ശ്രീകുമാറിെൻറ ഭാര്യ: ഷേർളി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി. സുദേവെൻറ ഭാര്യ: മഞ്ജു. മക്കൾ: സ്നേഹ, മേഘ, മരുമകൻ: അൻസർ. സുനിൽദത്തിെൻറ പിതാവ്: സുനിൽ കുമാർ (പൊടിയൻ), മാതാവ്: ഓമന, സഹോദരി: സുനി (പാറു).തങ്കപ്പെൻറ ഭാര്യ: പൊടിയമ്മ. മക്കൾ: ലാൽജി, ഷിജി, മരുമക്കൾ: ശിവലാൽ, പ്രവീണ. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അടിയന്തര സഹായം
കരുനാഗപ്പള്ളി: അഴീക്കലില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു. മരിച്ചവരുടെ വീട്ടിലും പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലുമായി മന്ത്രി പി. പ്രസാദിനൊപ്പം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവര്‍ക്ക് ചികിത്സ സൗജന്യമായി നല്‍കും. മരിച്ചവരുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.