കോഴിക്കോട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട െകാല്ലം സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചേമഞ്ചേരി തിരുവങ്ങൂർ സ്വദേശി കാലടി വീട്ടിൽ ഷുഹൈബ് (39), അത്തോളി സ്വദേശി കണ്ണച്ചാങ്കണ്ടിപറമ്പിലെ ഷാലിമാർ വീട്ടിൽ ലിജാസ് (34) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
കേസിൽ അത്തോളി കോളിയോട്ടുതാഴം കവലയിൽമീത്തൽ അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ ഫഹദ് (36) എന്നിവരെ െവള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു.
പീഡനവിവരം പുറത്തായതോടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫാക്കി ഒളിവിൽപോയ ഷുഹൈബും ലിജാസും കക്കയംവനമേഖലയോട് ചേർന്ന രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച അർധരാത്രി തന്നെ വനമേഖലയിലെ ചെങ്കുത്തായ മലയടിവാരത്തെ രഹസ്യ ഒളിവ് സങ്കേതം കെണ്ടത്തി വളഞ്ഞതോെട പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
ചേവായൂർ സ്റ്റേഷൻ പരിധിയിൽ ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ചാണ് പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞ പ്രതികളെ 48 മണിക്കൂറിനുള്ളിലാണ് പൊലീസ് പിടികൂടിയത്. ആശുപത്രി അധികൃതരാണ് വിവരം ആദ്യം പൊലീസിനെ അറിയിച്ചത്.
അജ്നാസാണ് ടിക്ടോക്ക് വഴി 32കാരിയായ യുവതിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതും. ബുധനാഴ്ച രാവിലെ കൊല്ലത്തു നിന്ന് ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോടെത്തിയതോടെ അജ്നാസും രണ്ടാം പ്രതി ഫഹദും ചേർന്ന് കാറിൽ ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്ന് ചേർത്ത സിഗരറ്റും നൽകി ബലാത്സംഗം ചെയ്ത പ്രതികൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അതിനിെട കേസിലെ പ്രതികളെ തെളിവെടുപ്പിനായി ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഷുഹൈബ്, ലിജാസ് എന്നിവരെയാണ് മെഡിക്കൽ കോളജിലെ ൈവദ്യ പരിശോധനക്കുശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ വൻ പൊലീസ് സന്നാഹത്തോടെ ഫ്ലാറ്റിലെത്തിച്ചത്. നേരത്തെ പലപ്പോഴും ഫ്ലാറ്റിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുെണ്ടന്നും ഫ്ലാറ്റ് അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.