തിരുവനന്തപുരം: ഇ-ഓഫിസ് സംവിധാനമേർപ്പെടുത്തിയ ഓഫിസുകളിൽ ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി മുന്നോട്ടുവെച്ച തസ്തിക അവസാനിപ്പിക്കൽ തീരുമാനത്തിന് ധനവകുപ്പ്തന്നെ ഭേദഗതി ഉത്തരവിറക്കി.
ഇ-ഓഫിസ് സംവിധാനമേർപ്പെടുത്തിയ ഓഫിസുകളിൽ അനിവാര്യമായ ടൈപ്പിസ്റ്റ്, അറ്റൻഡന്റ് തസ്തികകളുടെ എണ്ണം വകുപ്പ് മേധാവികൾ കണക്കാക്കണമെന്നാണ് പുതിയ നിർദേശം. അധികമായി കണ്ടെത്തുന്ന തസ്തികകൾക്കുപകരം ആവശ്യമെങ്കിൽ സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയും വരാത്ത വിധം സമകാലിക പ്രസക്തിയുള്ള പുതിയ തസ്തികകൾ സൃഷ്ടിക്കാം. ഇതിനുള്ള സാധ്യതകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കണമെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം ഇ-ഓഫിസ് വന്നതോടെ, ഓഫിസ് അറ്റൻഡർ, ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞെന്ന കാര്യം ഭേദഗതി ഉത്തരവിലും അടിവരയിടുന്നു.
ഇത്തരം ഓഫിസുകളിൽ അനിവാര്യമെങ്കിൽ മാത്രമേ ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡർ തസ്തികകൾ നികത്താവൂവെന്നായിരുന്നു ആദ്യ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.