കണ്ണൂർ: പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി അലെനയും താഹയെയും അറസ്റ്റ് ചെയ്ത വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭി ന്നതയില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന് ത്രിയുടേത് പൊലീസ് ഭാഷ്യമാണെന്ന് മോഹനൻ മാസ്റ്റർ പറയുമെന്ന് തോന്നുന്നില്ല. എന്തോ തെറ്റിദ്ധാരണകൊണ്ട് ആരോ വാർത്ത കൊടുത്തതായിരിക്കാം. ഇൗ വിഷയത്തിൽ സർക്കാറിെൻറ നിലപാട് പലതവണ വ്യക്തമാക്കിയതാണ്.
ഞങ്ങൾ ഒന്നും തമാശക്ക് പറയില്ല. ഏത് കാര്യത്തെക്കുറിച്ചും സി.പി.എം പറയുന്നത് വളരെ ആലോചിച്ചും വ്യക്തതവരുത്തിയ ശേഷവുമാണ്.
ഭരണഘടനാപരമായ ഒരു പ്രതിസന്ധിയും കേരളത്തിലില്ല. രാജ്യം നേർവഴിക്ക് പോകും. ജനങ്ങൾ ജാഗ്രതയിലാണ്. മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്താൻ രാജ്യത്തെ ജനങ്ങൾ പ്രതിജ്ഞാബദ്ധമാണ്. അത് അവർ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.