യു.എ.പി.എ കേസ്: സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് പി. ജയരാജൻ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് സംസ്ഥാന സമിതിയംഗം പി. ജ യരാജൻ. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമ െന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യു.എ.പി.എ കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സി.പി.എം കോഴിക്കോട് ജ ില്ല സെക്രട്ടറി പി. മോഹനൻ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.

അറസ്റ്റിലായ വിദ്യാർഥികളുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചതിലൂടെ വീണ്ടും ചർച്ചാവിഷയമായ സാഹചര്യത്തിലാണ് പ്രതികരിക്കുന്നതെന്ന് പി. ജയരാജൻ പോസ്റ്റിൽ പറയുന്നു. യു.എ.പി.എ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്‍റെ കാര്യത്തിലും കോഴിക്കോട് കെ.എൽ.എഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. എൻ.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേസമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ടെന്നും ജയരാജൻ പറയുന്നു.

Full View

യു.എ.പി.എ കേസ് ഞങ്ങൾ ഏറ്റെടുക്കും എന്ന് ഇപ്പോൾ പറയുന്ന യു.ഡി.എഫിന്‍റെ കാലത്ത് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തി കേരളത്തിൽ യു.എ.പി.എ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. മോദി സർക്കാർ പാർലമെന്‍റിൽ യു.എ.പി.എ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിർത്തതെന്നും പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - uapa case no dispute in cpm says p jayarajan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.