ബീച്ച്​ ആശുപത്രിയിൽ ടാപ്പ്​ വെള്ളത്തിൽ എലിയുടെ അവശിഷ്​ടം

കോഴിക്കോട്​: ബീച്ച്​ ആശുപത്രിയിൽ സ്​ത്രീകളുടെ വാർഡിലെ ടാപ്പ്​ വെള്ളത്തിൽ എലിയുടെ അവശിഷ്​ടം. ഞായറാഴ്​ച രാവിലെ 10ഒാടെയാണ്​ സ്​ത്രീകളുടെ 24ാം വാർഡിൽ ശുചിമുറിയിൽ പോയ യുവതി​​ ടാപ്പ്​ തുറന്നപ്പോൾ എലിയുടെ രോമവും മാംസാവശിഷ്​ടങ്ങളും ലഭിച്ചത്​. വെള്ളത്തിന്​ കടുത്ത ദുർഗന്ധവുമുണ്ടായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി ജില്ല മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി. അപമാനകരമായ സംഭവമാണ് ബീച്ച് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർമാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഹെൽത്ത് സർവിസസ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുണ്ടായ ഗൗരവതരമായ വീഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ചും ഉപരോധവും നടത്തി. പിന്നീട് എം.െക. രാഘവൻ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തുകയും അധികൃതരുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തുകയും ചെയ്തു. 

വാട്ടർ അതോറിറ്റിയിൽനിന്ന്​ നേരിട്ടെത്തുന്ന വെള്ളത്തിലാണ് എലിയുെട അവശിഷ്​ടം കണ്ടെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമറുൽ ഫാറൂഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. 
സംഭവത്തെത്തുടർന്ന് വെള്ളം വിതരണം ചെയ്ത ടാങ്കിൽനിന്നുള്ള വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മലിനമായിക്കിടന്ന ടാങ്ക് പരിസരം അടിയന്തരമായി ശുചീകരിക്കുകയും ചെയ്തു. ഈ ടാങ്കിൽനിന്നുള്ള വെള്ളത്തി​​െൻറ സാമ്പ്​ൾ പരിശോധനക്കായി ആരോഗ്യവകുപ്പ്​ അധികൃതർ ശേഖരിച്ചിട്ടുണ്ട്. 
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ലതിക, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. വിജയ് എ.ഡി.എം ടി. അനിൽകുമാർ എന്നിവർ ആശുപത്രിയിലെത്തി. 

ഉപരോധത്തിന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്​, കൗൺസിലർ അഡ്വ. പി.എം. നിയാസ്​, മമ്മദ്​ കോയ, ബ്ലോക്ക്​​ പ്രസിഡൻറ്​ സലീം, അഷ്​റഫ്​ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - ugly drinking water in Beach Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.