മലപ്പുറം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗത്തില്‍ അസി. പ്രഫസര്‍ (മുസ്ലിം സംവരണം) തസ്തികയിൽ അനധികൃത നിയമനം ആരോപിച്ച് ഉേദ്യാഗാർഥി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. 2020 ജനുവരി 21ന് നടത്തിയ അഭിമുഖത്തിൽ മൂന്നാം റാങ്ക് നേടിയ ഡോ. വി. ഹിക്മത്തുല്ലയാണ് പരാതി നൽകിയത്. മുസ്ലിം കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയത് പാലക്കാട് മുൻ എം.പി എം.ബി. രാജേഷിെൻറ ഭാര്യ ആർ. നിനിതയാണ്.
അധികയോഗ്യതയുള്ള തന്നെ മറികടന്നാണ് നിനിതക്ക് നിയമനം നൽകിയതെന്ന് പരാതിയിൽ ആരോപിച്ചു. പക്ഷപാതപരമായ നിയമനം റദ്ദാക്കി, രണ്ടാമത് അഭിമുഖം നടത്തി ഉദ്യോഗാർഥികൾക്ക് നീതി ലഭ്യമാക്കണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
നിനിതയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാല പ്രഫസറും ഇൻറർവ്യൂ ബോർഡ് അംഗവുമായ ഡോ. ഉമർ തറമേൽ രംഗത്തെത്തിയിരുന്നു. നിയമനം അട്ടിമറിച്ചെന്ന് പറഞ്ഞ് ഉമർ തറമേലിന് പുറമെ ഭാഷാവിദഗ്ധരായ ഡോ. ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ എന്നിവരും വി.സിക്കും രജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.