തിരുവനന്തപുരം: വനിത ജീവനക്കാർ ഉൾപെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പങ്കുവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം. സാബുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ജോലി ചെയ്ത്വരുന്നത്.
സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെ നടപടിയെടുത്തത്.
ജീവനക്കാരുടെ മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്നാണ് റിപ്പോർട്ട്. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.