ഉപ്പള ദേശീയപാതയിൽ വെടിവെപ്പ്: നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരം: കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്​ നടത്തിയ സംഭവത്തിൽ നാലു​പേർക്കെതിരെ കേസ്​. രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ്​ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തത്​. അയാസ്, അൻഫാൽ, ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്.

കോടിബയലിലെ നാസിഫി​െൻറ പിതാവ് അബ്ദുല്ലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഉപ്പള കൈകമ്പ ദേശീയപാതയിൽ രണ്ട് കാറുകളിലെത്തിയ സംഘങ്ങളാണ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചത്​്​. രണ്ട് തവണ വെടിയുതിർത്ത സംഘം വാൾ വീശുകയും ചെയ്​ത​ു. 

Tags:    
News Summary - Uppala shooting: case against four persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.